GeneralLatest NewsMollywoodNEWSWOODs

പൃഥിരാജിന് തലകുത്തി നിന്നാല്‍ മോഹന്‍ലാല്‍ ആവാന്‍ പറ്റില്ല, അവനിന്ന് എവിടെയെത്തി നില്‍ക്കുന്നു : ഭദ്രന്‍

ഒരിക്കലും മോഹന്‍ലാലിന് പൃഥിരാജ് പകരക്കാരനാവില്ല

മലയാളത്തിൽ ഏറെ ആരാധകരുള്ള സംവിധയകനാണ് ഭദ്രൻ. മോഹൻലാലിന് താര പരിവേഷം നൽകിയതിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്ഫടികം എന്ന ചിത്രത്തിന് ഇന്നും ആരാധകർ റെയ്‌ന എന്നതിന് തെളിവാണ് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള ചിത്രത്തിൻറെ റീ റിലീസിന് ലഭിക്കുന്ന സ്വീകരണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് സംവിധായകൻ ഭദ്രന്റെ ഒരു അഭിമുഖമാണ്.

read also: ‘രണ്ടു കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്’: മറുപടിയുമായി മനോജ് കെ. ജയന്‍

2003 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളിത്തിര. പൃഥിരാജിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വന്ന സമയത്ത് മോഹന്‍ലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് പൃഥിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് ഭദ്രന്‍ പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. ഇതിനെകുറിച്ച് കാന്‍ ചാനല്‍ മീഡിയയിൽ ഭദ്രൻ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘ഒരിക്കലും മോഹന്‍ലാലിന് പൃഥിരാജ് പകരക്കാരനാവില്ല. അയാള്‍ക്കെങ്ങനെ മോഹന്‍ലാലാവാന്‍ കഴിയും? തലകുത്തി നിന്നാല്‍ പറ്റില്ല. അയാള്‍ക്കെങ്ങനെ മമ്മൂട്ടിയാവാന്‍ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കില്‍ കയറി നിന്നാല്‍ ആ പ്രദേശം മുഴുവന്‍ പ്രസരണം ചെയ്യുകയല്ലേ. മോഹന്‍ലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ഗ്രാഫ് ഞാന്‍ പൃഥിരാജില്‍ കാണുന്നെന്നാണ് ഞാന്‍ പറഞ്ഞത്. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നില്‍ക്കുന്നു. മമ്മൂട്ടി എന്ന വ്യക്തി ഷര്‍ട്ടും മുണ്ടുമിട്ട് വന്ന് നില്‍ക്കുന്ന കാര്യമല്ല ഞാന്‍ പറയുന്നത്. ചില വേഷപ്പകര്‍ച്ചകളിലൂടെ സ്ക്രീനിലേക്ക് വന്ന് നില്‍ക്കുമ്പോള്‍ അയാള്‍ ആവാഹിക്കുന്ന ശക്തിയുണ്ട്. അത് തന്നെയാണ് മോഹന്‍ലാലും,’ ഭദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button