CinemaComing SoonLatest NewsNEWS

കള്ളനും ഭഗവതിയും: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനും, അനുശ്രീയും, മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന ‘മാത്തപ്പൻ’ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങൾ അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നർമ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും. ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ട്. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം,പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. ഈ ചിത്രത്തിന്റെ നിർമ്മാണം ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നു. പലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളിലും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രീകരണം നടത്തിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button