GeneralLatest NewsNEWS

ഇന്ത്യയിലെ റീമേക്ക് സിനിമകൾ എല്ലാം തന്നെ പരാജയം, അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ പറ്റില്ല: പ്രിയദർശൻ

ഇന്ത്യയിലെ റീമേക്ക് സിനിമകൾ എല്ലാം തന്നെ പരാജയമാണെന്ന് സംവിധായകൻ പ്രിയദർശൻ. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്. ഒറിജിനല്‍ എന്നും ഒറിജിനല്‍ തന്നെയാണ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

പ്രിയദർശന്റെ വാക്കുകൾ :

‘അക്ഷയ് കുമാറിന് മോഹന്‍ലാല്‍ ആകാന്‍ പറ്റില്ല. അക്ഷയ് കുമാറിന് അദ്ദേഹത്തിന്റെതായ പരിധികളുണ്ട്. അതിനുളളില്‍ നിന്നു കൊണ്ട് അദ്ദേഹത്തിന് കഴിയില്ല. നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നുവെച്ചാല്‍ മണിച്ചിത്രത്താഴ് സിനിമ കാണാത്ത ഒരു വലിയ വിഭാഗത്തിന്റെ മുന്നിലേക്കാണ് ഈ സിനിമ കൊണ്ട് വെക്കുന്നത്. സന്മനസ്സുളളവര്‍ക്കുളള സമാധാനം എന്ന സിനിമ അവിടെ ചെയ്തു, ഓടിയില്ല. അതിനു ശേഷമാണ് എനിക്ക് മനസ്സിലായത് നമ്മുടെ സംസ്‌കാരത്തിനും അവരുടെ സംസ്‌കാരത്തിനും വ്യത്യാസമുണ്ട്.

സിനിമ ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് അവതരിപ്പിക്കുമ്പോള്‍ അവരുടെ സിനിമയാണ് എന്ന് തോന്നണമെന്ന്. വേഷവിധാനത്തിന്റെ കാര്യത്തിലും ആചാരങ്ങളിലും കഥാപാത്രങ്ങളും സ്വഭാവത്തിലുമെല്ലാം അത് പ്രതിഫലിക്കണം. ഹിന്ദിയില്‍ മഞ്ജുളിക എന്നുപറയുന്നത് നമ്മുടെ നാഗവല്ലിയാണ്. മഞ്ജുളിക സംസാരിക്കുന്നത് ബംഗാളിയാണ്. തമിഴില്‍ നിന്നുളള കുട്ടിയാണ് എന്ന് പറഞ്ഞാല്‍ അവിടെ ഉളള പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല, പ്രിയദർശൻ പറഞ്ഞു. അവര്‍ക്ക് ഇത് ഉത്തരേന്ത്യയില്‍ തന്നെ സംഭവിച്ച കഥയായിട്ട് തോന്നണം. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമ വേറെ ഏതൊരുഭാഷയില്‍ ഇറങ്ങിയാലും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെടില്ല. അതിന് നല്ല ഉദാഹരണമാണ് ദൃശ്യം. നമുക്ക് നമ്മുടെ ദൃശ്യമേ ഇഷ്ടപ്പെടൂ. ഒറിജിനല്‍ എന്നും ഒറിജിനല്‍ തന്നെയാണ്’.

shortlink

Related Articles

Post Your Comments


Back to top button