GeneralLatest NewsNEWS

കെപിഎസി ലളിത മരിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോൾ ഓർമ്മകൾ കുറിച്ച്‌ സിദ്ധാര്‍ഥ് ഭരതന്‍

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിത വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. എഴുന്നൂറിലേറെ സിനിമകളിലും എണ്ണം പറഞ്ഞ നാടകങ്ങളിലും നിറഞ്ഞാടിയ അഭിനയപ്രതിഭയാണ് കെപിഎസി ലളിത. മരണപ്പെടുമ്പോൾ 74 വയസ്സായിരുന്നു. സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. വത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ നടി ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടാണ് വിട പറയുന്നത്. അമ്മയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഒരു വര്‍ഷമായി. കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെറിയൊരു ഒത്തുചേരലുണ്ട്, അതിലേക്ക് ഓരോരുത്തരെയായി ക്ഷണിക്കുമ്പോൾ എല്ലാവരും പറയുന്നത് ഒരു വര്‍ഷം പെട്ടന്ന് കടന്നു പോയി എന്നാണ്. എനിക്ക് പക്ഷേ ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മന്ദഗതിയിലുള്ള വര്‍ഷമാണിത്. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ വികാരമെന്തെന്ന് പറയാന്‍ വാക്കുകളൊന്നും മതിയാകില്ല. അമ്മയെ ഓര്‍ക്കുന്നത് ഈ ദിവസം മാത്രമല്ല’- സിദ്ധാര്‍ത്ഥ് കുറിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button