GeneralLatest NewsNEWS

മൂന്ന് മിനിറ്റിനുള്ളില്‍ 184 സെല്‍ഫികള്‍, വേള്‍ഡ് റെക്കോര്‍ഡ് തകർത്ത് അക്ഷയ് കുമാര്‍

മൂന്ന് മിനിറ്റിനുള്ളില്‍ 184 സെല്‍ഫികള്‍ ക്ലിക്കു ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മൂന്ന് മിനിറ്റിനുള്ളില്‍ 168 സെല്‍ഫികള്‍ ക്ലിക്കു ചെയ്ത കപ്പല്‍ ജീവനക്കാരനായ അമേരിക്കന്‍ വംശജന്‍ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുന്‍പ് ഈ ലോക റെക്കോര്‍ഡ്.

ഉടന്‍ പുറത്തിറങ്ങുന്ന ‘സെല്‍ഫി’ എന്ന സിനിമയുടെ പ്രൊമോഷനുകള്‍ക്കിടയില്‍ മുംബൈയില്‍ വെച്ചാണ് ഈ നേട്ടം താരം കരസ്ഥമാക്കിയത്. വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തതിലും അത് ആരാധകരുമായി പങ്കിടുന്നതിലും താന്‍ സന്തോഷവാണെന്നും ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയും കൊണ്ടാണ് ഞാന്‍ ഇത് വരെ നേടിയതിന്റെ പിന്നിലെന്നും വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച ശേഷമുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button