പേഴ്‌സണൽ കാര്യങ്ങളൊന്നും അറിയണ്ട, ദിലീപിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണം, നായിക ആവണമെന്നില്ല : ഷക്കീല

മലയാളത്തില്‍ ദിലീപ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവച്ച് നടി ഷക്കീല. താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള റോള്‍ തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘എനിക്ക് മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നായികയായിട്ടല്ല അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ കാര്യങ്ങളൊന്നും വച്ചിട്ടല്ല ഞാന്‍ ഈ പറഞ്ഞത്.

ഒരുപാട് സിനിമകളിൽ അഭിനയിച്ചതിന് പണം കിട്ടാനുണ്ട്. എനിക്ക് പെട്ടന്ന് ദേഷ്യം വരാറില്ല. ഞാൻ സോഫ്റ്റായ ആളല്ല. പക്ഷെ ആളുകളോട് സ്നേഹത്തോടെ പെരുമാറാറുണ്ട്. ഏറ്റവും കൂടുതൽ മോശം കമന്റുകൾ എനിക്ക് കിട്ടിയിട്ടുള്ളത് എന്റെ കുടുംബത്തിൽ നിന്ന് തന്നെയാണ്. അവർ ഞാൻ മലയാളം സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോൾ സുഖമായി ജീവിക്കുന്നതും.’

Share
Leave a Comment