GeneralLatest NewsNEWS

നാല് ചാനലുകളില്‍ ഒരു യുക്തിയുമില്ലാതെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍, ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക: വിജയ് ബാബു

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തെ വിമര്‍ശിച്ച് നാല് യുട്യൂബ് ചാനലുകളില്‍ വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു വ്യക്തിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പങ്കുവച്ച് താരം. ഈ വ്യക്തിയുടെ പേര് പറഞ്ഞ് ഇയാളെ പ്രശസ്തനാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

വിജയ് ബാബുവിന്റെ കുറിപ്പ്:

സിനിമയുടെ…’നോക്കുകൂലിക്കാര്‍’…എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെ കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പൊസിറ്റീവുകളില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളാറ്. നെഗറ്റീവുകളില്‍ നിന്ന് പഠിക്കാറുമുണ്ട്.

ഏത് മാധ്യമത്തില്‍ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നത് പോലെയുള്ള ചില പ്രത്യേക വ്യക്തികള്‍ അതില്‍ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരന്‍ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ തന്റെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അവസാനിക്കുന്നതിനു മുമ്പേ.

നാല് ചാനലുകളില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ചിത്രത്തിന്റെ ഇനിഷ്യല്‍ പ്രദര്‍ശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. സഹപ്രവര്‍ത്തകരേ, ഇത്തരം ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ.

 

 

shortlink

Related Articles

Post Your Comments


Back to top button