മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് ചിത്രം: ഷാജി കൈലാസ്

ഒരുപാട് പേര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടി എടുത്ത സിനിമയാണ് എലോണ്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. മോഹൻലാൽ മാത്രം അഭിനയിച്ച എലോണ്‍ പരാജപ്പെട്ടതിനെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. എലോണ്‍ തിയേറ്ററില്‍ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ഇന്‍ഡസ്ട്രിയെ നിലനിര്‍ത്താന്‍ എടുത്തതാണ് ഈ ചിത്രമെന്നും ഷാജി കൈലാസ് പങ്കുവച്ചു.

‘കൊവിഡ് സാഹചര്യത്തില്‍ ഒരുപാട് പേര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടി എടുത്ത സിനിമയാണ് എലോണ്‍. എല്ലാ ദിവസവും ഞങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമായിരുന്നു. മോഹന്‍ലാല്‍ ഒഴികെ എല്ലാവരും മാസ്ക് ധരിച്ചാണ് സെറ്റില്‍ നിന്നിരുന്നത്. അതായത്, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍’- ബിഹന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.

read also: ഭാര്യയുടെ ഗർഭവും പ്രസവവും മാർക്കറ്റ് ചെയ്യുന്നു : ബഷീർ ബഷിയ്ക്ക് നേരെ വിമർശനം

‘ഒരുദിവസം എങ്കില്‍ ഒരു ദിവസം എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തെ തിയേറ്ററില്‍ എത്തിച്ചത്. മോഹന്‍ലാല്‍ അത്തരം ചിത്രങ്ങളില്‍ ഒരിക്കലേ അഭിനയിക്കൂ. മുമ്പ് ഇതുപോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സിനിമ തിയേറ്ററില്‍ എത്തിച്ചു. ഇത് റിസ്ക്കാകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പരീക്ഷണ ചിത്രമാണെന്നും അത് അംഗീകരിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യട്ടെ എന്ന് ആന്റണി പറയുകയായിരുന്നു’- എന്നും സംവിധായകന്‍ ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.

Share
Leave a Comment