CinemaLatest News

‘പണക്കാരൻ ആകാൻ എന്ത് വേണമെങ്കിലും ചെയ്തോളാൻ പറയുന്ന ഒരമ്മ’:കെ.ജി.എഫ് ബുദ്ധിശൂന്യമായ സിനിമയെന്ന് വെങ്കടേഷ് മഹാ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കെ.ജി.എഫ്. കന്നഡ സിനിമ മേഖലയുടെ അഭിമാനം വാനോളം ഉയർത്തിയ സിനിമയാണ് കെ.ജി.എഫ്. യാഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമ ആയിരം കോടിയാണ് നേടിയത്. സിനിമയിൽ ലോജിക്കില്ലെന്ന് പറഞ്ഞ് നേരത്തെ സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തെലുഗ് സംവിധായകൻ വെങ്കടേഷ് മഹാ ചിത്രത്തെ വിമർശിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

‘കെജിഎഫ്’ അർത്ഥശൂന്യവും ബുദ്ധിശൂന്യവുമായ സിനിമയാണെന്നാണ് അദ്ദേഹം പറയുന്നത്. നായകന്റെ അമ്മ പണക്കാരനാകാൻ മകൻ എന്ത് വേണമെങ്കിലും ചെയ്തോളു എന്ന് പറയുന്നുണ്ടെന്നും, കെജിഎഫിലെ ആളുകളെ ഉപയോഗിച്ച് നായകൻ സമ്പത്തുണ്ടാക്കുന്നുവെന്നും പകരം അവർക്ക് ഒന്നും നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. തെലുഗ് സംവിധായകരുടെ റൗണ്ട് ടേബിൾ ഇന്റർവ്യൂവിൽ പങ്കെടുക്കവെയാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

അതേസമയം, സംവിധായകന് നേരെ വിമർശനം ഉയരുന്നുണ്ട്. ലോകമെമ്പാടും വൻ വിജയമായ മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ വെങ്കിടേഷിന് എന്തവകാശമുണ്ടെന്ന് ആരാധകരും പ്രേക്ഷകരും ചോദ്യങ്ങൾ ഉന്നയിച്ചു. ആകെ രണ്ടു ചിത്രങ്ങൾ അതിൽ ഒരെണ്ണം റീമേയ്ക്ക് മാത്രം സംവിധാനം ചെയ്ത വെങ്കടേഷിന് എന്ത് അർഹതയുണ്ട് കെജിഎഫ് പോലൊരു സിനിമയെ ഇങ്ങനെ കളിയാക്കാൻ എന്നും ആരാധകർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button