GeneralLatest NewsMollywoodNEWSWOODs

വാരിയംകുന്നനും ആലി മുസ്ലിയാരും ധീര ദേശാഭിമാനികളല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ കൊലയാളികളായിരുന്നു: കുറിപ്പ്

പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം.

രാമസിംഹൻ അബൂബക്കർ ഒരുക്കിയ പുഴ മുതൽ പുഴവരെ എന്ന ചിത്രത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശംഖു ടി ദാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല എന്നും വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പങ്കുവയ്ക്കുന്ന സിനിമയാണ് പുഴ മുതൽ പുഴ വരെ എന്നു കുറിപ്പിൽ പറയുന്നു.

READ ALSO: മാസം 10 ലക്ഷം രൂപയോളം നല്‍കുന്നുണ്ട്, ഭാര്യക്ക് പണം മാത്രം മതി: ആലിയയുടെ ആരോപണത്തിന് മറുപടിയുമായി നടൻ

പോസ്റ്റ് പൂർണ്ണ രൂപം

പുഴ മുതൽ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു.
മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.
മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നത്.
വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.

പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം.
എന്നാൽ ഇതൊരു തുടക്കം മാത്രമാണ്.
ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്.
കൂടുതൽ മികവും തികവുമുള്ള തുടർച്ചകൾ ഇതിനുണ്ടാവേണ്ടതുണ്ട്.
അതുണ്ടാവുകയും ചെയ്യും.
ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകൾ ഒഴുകട്ടെ.

shortlink

Related Articles

Post Your Comments


Back to top button