‘ജാക്കി വെപ്പ് ജോക്കല്ല’ കെഎസ്‌ആര്‍ടിസി ബസില്‍ പ്ലക്കാര്‍ഡുമായി അനാര്‍ക്കലി മരക്കാര്‍

അതൊരു ഡബിള്‍ മീനിംഗ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നത്

വനിതാ ദിനത്തില്‍ ‘ജാക്കി വെപ്പ് ജോക്കല്ല’ എന്ന പ്ലക്കാര്‍ഡുമായി നടി അനാര്‍ക്കലി മരക്കാര്‍. ‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ല. അതിക്രമങ്ങളെയും അതിക്രമികളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ ഇനി വേണം പ്രതികരണം’ എന്ന കുറിപ്പിനൊപ്പം അനാര്‍ക്കലി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചു.

READ ALSO: അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതില്‍ ലജ്ജിക്കുന്നില്ല: ഖുശ്ബു

നിരവധി പേരാണ് അനാര്‍ക്കലിയ്‌ക്ക് അഭിനന്ദനവുമായി എത്തിയത്. ‘അടുത്തിടെ ഇറങ്ങിയ ഒരു സിനിമില്‍ ഇതിനെ തമാശ രീതിയിലോ മോശമായ രീതിയിലോ സംഭാഷണത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പറയുന്നില്ലെങ്കിലും അതൊരു ഡബിള്‍ മീനിംഗ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

Share
Leave a Comment