CinemaGeneralInterviewsLatest NewsNEWS

‘രാത്രി എന്നെ കേറി പിടിച്ച് നിർമ്മാതാവ്, അയാളുടെ ഉദ്ദേശം വേറെ ആയിരുന്നു’: കൊല്ലം തുളസിയുടെ തുറന്നു പറച്ചിൽ – വീഡിയോ

കൊല്ലം: മലയാള സിനിമ ആസ്ഥാന വില്ലന്മാരുടെ ലിസ്റ്റിലേക്ക് ഒതുക്കിയ നടനാണ് കൊല്ലം തുളസി. സിനിമയിൽ വന്നപ്പോൾ മുതൽ തനിക്കനുഭവിക്കേണ്ട മോശം സംഭവങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പലപ്പോഴായി താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴുണ്ടായ ദുരനുഭവം മുൻപൊരിക്കൽ കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാവുകയാണ്. തന്റെ പേര് കേട്ട് സിനിമയുടെ നിർമ്മാതാവ് പെൺകുട്ടിയാണെന്ന് കരുതിയെന്നും തന്റെ മുറിയിലേക്ക് വന്നുവെന്നും കൊല്ലം തുളസി പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് മുൻപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ:

‘സ്ത്രീകളുടെ പേരാണല്ലോ തുളസി. തന്റെ മുഴുവൻ പേര് തുളസീധരൻ നായരെന്നാണ്. സിനിമയിലും കലാരംഗത്തും കൊല്ലം തുളസി എന്നാണ് ഞാൻ അറിയപ്പെടുന്നത്. ആ പേര് എനിക്ക് ഒരുപാട് വിനകൾ വരുത്തിയിട്ടുണ്ട്. ഒരു തവണ ഇൻസ്‌പെക്ടർ ബൽറാമിന്റെ ഫങ്ഷൻ കോഴിക്കോട് നടക്കുമ്പോൾ ഞാൻ വേദിയിൽ ഇരിക്കുകയാണ്. അടുത്തതായി മലയാളത്തിലെ പ്രശസ്ത സിനിമാ നടി ശ്രീമതി കൊല്ലം തുളസിയെ ക്ഷണിക്കുന്നുവെന്നാണ് അവതാരിക പറഞ്ഞത്. താനെന്നാടോ പെണ്ണായതെന്ന് അന്ന് മമ്മൂട്ടി ചോദിച്ചിരുന്നു.

മറ്റൊരു ദിവസം ഒരു സിനിമയ്ക്കായി പോയപ്പോൾ റെയിൽവേ സ്‌റ്റേഷനിൽ എനിക്ക് വലിയ സ്വീകരണം. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വരുന്നു, പ്രൊഡ്യൂസർ അപ്പുറത്ത് നിൽക്കുന്നു. പ്രൊഡ്യൂസറിന്റെ റൂമിനടുത്ത് എനിക്ക് അന്ന് ഒരു എസി റൂം തന്നു. പ്രൊഡ്യൂസർ റൂമിലേക്ക് വരും കതക് അടക്കരുതെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പറഞ്ഞിരുന്നു. അന്നെനിക്ക് ഒന്നും മനസിലായില്ല, രാത്രിയിൽ ശാപ്പാട് കഴിഞ്ഞ് ഞാൻ രണ്ട് പെഗ് കഴിച്ചു. എനിക്ക് യാത്രയുടെ ക്ഷീണമുണ്ടായിരുന്നു, കിടന്ന് പകുതി ഉറങ്ങാറായി. അപ്പോൾ ആരോ പതുകി കതക് തുറന്ന് നോക്കി. ഞാൻ ചരിഞ്ഞ് കിടക്കുവാ. എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ടെന്നെ പതുക്കെ തടവാൻ തുടങ്ങി.

ഇത് പെണ്ണല്ലെന്ന് അപ്പോൾ അങ്ങേർക്ക് പിടികിട്ടി. പുള്ളി പോയി ലൈറ്റ് ഇട്ടിട്ട് ആരാടാ എന്ന് ചോദിച്ചു. ഞാൻ കൊല്ലം തുളസിയെന്ന് പറഞ്ഞു. നീയാണോ കൊല്ലം തുളസിയെന്ന് അയാൾ ചോദിച്ചു. പിന്നെയാണ് എനിക്ക് കാര്യം മനസിലാകുന്നത്. കൊല്ലം തുളസി പെണ്ണാണെന്നും നടിയാണെന്നും വിചാരിച്ചാണ് എനിക്ക് എസി റൂം ഒക്കെ തന്നത്’, കൊല്ലം തുളസി പറഞ്ഞു.

വീഡിയോ കടപ്പാട്: മാസ്റ്റർ ബിൻ

shortlink

Related Articles

Post Your Comments


Back to top button