പുതിയ തീരുമാനവുമായി സായി പല്ലവി !! നിരാശയിൽ ആരാധകർ

തുനിവ് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നു

മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ആവേശത്തിലാണ്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്ത ലിയോയിലെ വേഷം നടി സായി പല്ലവി നിരസിച്ചതാണ്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് വന്നത്. മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ താരത്തിന് സാധിച്ചില്ല. എന്നാൽ, തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം നേടി. അതിനു പിന്നാലെ സായി പല്ലവി തന്‍റെ കരിയര്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തുവെന്നാണ് ഗോസിപ്പ് കോളങ്ങളിലെ ചർച്ച.

read also: അപ്പാർട്ട്മെന്റിനു മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : സത്യം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

അഭിനയ പ്രധാന്യവും വലുതുമായ റോളുകള്‍ മാത്രമേ ഇനി ചെയ്യുന്നുള്ളുവെന്നാണ് സായിയുടെ തീരുമാനം. അതുകൊണ്ടാണ് സൂപ്പര്‍താര ചിത്രങ്ങളിലേക്ക് അടക്കം ലഭിച്ച അവസരങ്ങള്‍ സായി പല്ലവി വേണ്ടെന്നു വച്ചതെന്നും റിപ്പോർട്ട്. അതിന്റെ ഭാഗമായാണ് ലോകേഷിന്‍റെ ലിയോയിലേക്കുള്ള ക്ഷണം സായി പല്ലവി നിരസിച്ചതെന്നും സൂചന.

നേരത്തെ അജിത്ത് കുമാറിന്‍റെ തുനിവ് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നു. എന്നാല്‍ അഭിനയ പ്രധാന്യം ഇല്ലെന്ന് പറഞ്ഞ് അവസരം താരം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share
Leave a Comment