GeneralLatest NewsNEWS

പാടാത്ത പൈങ്കിളി അവസാനിക്കുന്നു!! നല്ല കാര്യമെന്ന് പ്രേക്ഷകർ

സൂരജ് സൺ ആയിരുന്നു പരമ്പരയിൽ ആദ്യം ദേവയായി എത്തിയത്

 ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ പാടാത്ത പൈങ്കിളി അവസാനിക്കുന്നതായി സൂചന നൽകി അണിയറ പ്രവർത്തകർ. പൈങ്കിളി പാടി തീരുകയാണെന്ന് ഷോയുടെ പ്രമോ വീഡിയോയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു കുടുംബത്തിലെ വേലക്കാരി അതേ കുടുംബത്തിലെ മരുമകൾ ആയി മാറുന്ന കഥയാണ് ഈ പരമ്പരയിൽ പറഞ്ഞത്. ആനന്ദ് വർമ്മയുടെയും മക്കളുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ നായിക കണ്മണിയായെത്തുന്നത് മനീഷയാണ്.

read also: കരിയര്‍ നശിക്കാന്‍ കാരണം അല്ലു അർജ്ജുനോ ? നടിയ്ക്ക് നേരെ വിമർശനവുമായി ആരാധകർ: പിന്നീട് സംഭവിച്ചത്.!

സൂരജ് സൺ ആയിരുന്നു പരമ്പരയിൽ ആദ്യം ദേവയായി എത്തിയത്. പിന്നീട് ലക്കിത് സൈനി ആ വേഷം കൈകാര്യം ചെയ്തു. ഇപ്പോൾ മനു മാർട്ടിനാണ് ദേവയായി എത്തുന്നത്.  പരമ്പര അവസാനിപ്പിക്കുന്നത് നല്ല കാര്യമെന്നാണ് പ്രേക്ഷകർ പറയുന്നത്. വലിച്ചു ഇഴയ്ക്കുന്നത് പോലെ കഥ പറയുന്ന സീരിയൽ നിർത്താനുള്ള ഏഷ്യനെറ്റിന്റെ തീരുമാനം നല്ലതാണെന്നും ഇതിൽ സന്തോഷമുണ്ടെന്നും സോഷ്യൽ മീഡിയ കമന്റുകൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button