CinemaLatest NewsMovie Gossips

ലൊക്കേഷനിൽ അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക

കൊച്ചി: കനൽപൂവ് സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക. തന്നോട് അപമര്യാദയായി പെരുമാറിയതിന് തുടർന്നാണ് സംവിധായകന്റെ കരണത്തടിച്ചതെന്നാണ് നടിയുടെ ആദ്യ പ്രതികരണം. കനല്‍പൂവ് ലൊക്കേഷനില്‍ സംവിധായകന്‍ ടി.എസ് സജിക്ക് നടിയുടെ മർദ്ദനം. സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകന് താരത്തിന്റെ തല്ല്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരന്‍ ആണ് അടി കൊണ്ട ടി.എസ് സജി.

സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാമെന്നും നടി ചിലങ്ക പ്രതികരിക്കുന്നത്. സീരിയല്‍ താരം മര്‍ദിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സീരിയല്‍ താര സംഘടനയായ ആത്മ രംഗത്തെത്തി. അതേസമയം സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ സീരിയല്‍ ഫെര്‍ട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

നിലവില്‍ പൊലീസ് കേസായതോടെ നടി കേസുമായി മുന്നോട്ട് പോകും.  വിഷയത്തില്‍ ടി.എസ് സജിയെ അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button