GeneralNEWSTV Shows

കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ ഫ്രോഡ് കളിയെല്ലാം മനസിലായി, ഷെയിം ഓണ്‍ യു റോബിന്‍: വിമർശനം

ഫാന്‍സിന്റെ കണ്ണില്‍ പൊടിയിടണം

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിന്റെ സുഹൃത്തുക്കളായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവർ താരത്തിനെതിരെ രംഗത്ത് എത്തിയത് വലിയ വിമർശനത്തിന് കാരണമായി.

ആരാകരുടെ പിന്തുണ നേടാന്‍ അസുഖമാണെന്ന് പോലും അഭിനയിക്കാന്‍ റോബിന്‍ ശ്രമിച്ചെന്നായിരുന്നു ആരവ് ആരോപിച്ചത്. കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദി ഉണ്ടെന്ന് അഭിനയിച്ചെന്നും അത് തന്നെ കൊണ്ട് വീഡിയോ പിടിപ്പിച്ചെന്നും ആരവ് വെളിപ്പെടുത്തി. ഇപ്പോഴിതാ റോബിന്‍ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെയും കടുത്ത വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കുന്ന റോബിന്റെ വീഡിയോയ്ക്ക് താഴെയാണ് വിമര്‍ശനം.

READ ALSO: ‘ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന’: അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഗോപി സുന്ദറിനെതിരെ സൈബർ ആക്രമണം

ഇനി ആളുകളെ കയ്യിലെടുക്കാന്‍ ഇത് മാത്രമേ ഉള്ളൂ വഴി എന്നും ജനങ്ങള്‍ നല്ലൊരു അംഗീകാരം നല്‍കിയിട്ട് ജനങ്ങള്‍ക്ക് തന്നെ പണി കൊടുക്കയല്ലേ റോബിന്‍ ചെയ്തത് എന്നും ചിലര്‍ വിമർശിക്കുന്നു. ‘വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ. പ്രത്യേകിച്ച്‌ ആര്‍ക്കെങ്കിലും സഹായം ചെയ്യുമ്പോള്‍. ഇപ്പോള്‍ നിങ്ങള്‍ക്കെതിരെ ഉയരുന്ന വാര്‍ത്തകള്‍ ഒക്കെ കാണുമ്പോള്‍ നിങ്ങളുടെ ഈ പ്രവൃത്തി കൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നത് ഇപ്പോഴുണ്ടായ കേടുപാടുകളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ്, ഇനിയെങ്കിലും വളരാന്‍ ശ്രമിക്കൂ റോബിന്‍’, എന്നായിരുന്നു ഒരാൾ പറഞ്ഞത്.

‘കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ ഫ്രോഡ് കളിയെല്ലാം മനസിലായി. ഫാന്‍സിന്റെ കണ്ണില്‍ പൊടിയിടണം. കുട്ടികളെ കാണാന്‍ ക്ലാസിലേക്ക് കയറുമ്ബോള്‍ തന്നെ നിങ്ങള്‍ നോക്കുന്നത് ക്യാമറയാണ്. നല്ലത് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ചെയ്യൂ, ഇതൊക്കെ ഫ്രോഡ് വര്‍ക്കാണ്, ഷെയിം ഓണ്‍ യു’- എന്ന് കമന്റില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button