GeneralLatest NewsMollywoodNEWSWOODs

മഹാപ്രളയം തിയറ്ററുകളിൽ ഉടൻ എത്തും!!

ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 21നെത്തും

2018ൽ കേരളത്തെ ഉലച്ച മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം റിലീസിന് ഒരുങ്ങുന്നു. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 21നെത്തും. ചിത്രീകരണ സമയത്ത് തന്നെ ഏറെ ചർച്ചയായിരുന്നു 2018 എവരിവൺ ഈസ് എ ഹീറോ. റിയലിസ്റ്റിക് പാറ്റേണിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

read also: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനേതാവായി പ്രണവ്: സോഷ്യൽ മീഡിയയിൽ വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ലാൽ, നരേൻ, സുധീഷ്, രഞ്ജി പണിക്കർ, അപർണ ബാലമുരളി, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ്. അഖിൽ ജോർജാണ് ഛായാഗ്രഹണം.

ചിത്രസംയോജനം- ചമൻ ചാക്കോ, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈനിങ്- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button