CinemaGeneralLatest NewsNEWS

വീണ്ടും വീണ്ടും പിശകുകൾ വരുത്തി അതിനെ ന്യായീകരിക്കുന്ന ചിന്ത ജെറോമിനെ ട്രോളി വിനായകൻ

തിരുവനന്തപുരം: വിവാദങ്ങൾ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിടാതെ പിന്തുടരുന്നുണ്ട്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ഇതിൽ ഏറ്റവും പുതിയത്. ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ചിന്തയെ പരിഹസിച്ച് നടൻ വിനായകൻ രംഗത്തെത്തിയിരിക്കുന്നു. ‘IAM tha but u r not tha’ എന്ന ക്യാപ്ഷ്യനോട്‌ കൂടി ചിന്തയുടെ ചിത്രമാണ് വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായിരിക്കുന്നത്.

ഓസ്കാർ പിശകിന് പിന്നാലെ, അന്തരിച്ച പൗവ്വത്തില്‍ പിതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് മലയാളത്തില്‍ എഴുതിയ പോസ്റ്റിലും വ്യാകരണ പിശകുകള്‍ വരുത്തിയതോടെ ചിന്തയുടെ പഴയ പോസ്റ്റുകളടക്കം ട്രോളന്മാര്‍ കുത്തിപ്പൊക്കിയിരുന്നു. ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ. തനിക്ക് നേരെ നടക്കുന്നത് വ്യപാകമായ സൈബർ ആക്രമണമാണെന്ന് ചിന്ത പറയുന്നു.

‘വരികള്‍ക്കിടയിലൂടെ വായിച്ചിട്ട് അതിനെയങ്ങ് വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം, ആ ദു:ഖത്തില്‍ വിശ്വാസികളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും നില്‍ക്കുന്ന ഒരു ഘട്ടത്തിലാണ് വിമര്‍ശനം. അതിനെപ്പോലും വരികള്‍ക്കിടയിലൂടെ വായിക്കുകയാണ്. എന്നോട് വ്യക്തിപരമായി ദേഷ്യവും വ്യത്യസ്ത നിലപാടുകളും ഉള്ളവര്‍ ഉണ്ടായിരിക്കാം. എന്നാല്‍, അതിനുവേണ്ടി ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച് ഉപയോഗിക്കുന്നു എന്നുള്ളത് വളരെ ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണ്. കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് പറയാനുള്ളത്. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍. വിമര്‍ശനങ്ങള്‍ തിരുത്താന്‍ വേണ്ടിയാകണം, ട്രോളുണ്ടാക്കാന്‍ വേണ്ടിയാകരുത്’, ചിന്ത പറഞ്ഞു.

shortlink

Post Your Comments


Back to top button