GeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

രണ്ടാമത്തെ ഭാര്യയുമായും പ്രശ്‌നം? നടന്‍ വിഷ്ണു വിശാല്‍ വീണ്ടും വിവാഹമോചനത്തിലേക്ക്!!

ഇതൊന്നും സാരമില്ല, ഞാന്‍ വീണ്ടും ശ്രമിച്ചു

രാക്ഷസന്‍ എന്ന സിനിമയിലെ പോലീസ് വേഷത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ വിഷ്ണു വിശാല്‍ വീണ്ടും വിവാഹമോചിതനാകുന്നു. പ്രമുഖ ബാഡ്മിന്റന്‍ താരമായ ജ്വാല ഗുട്ടയാണ് ഭാര്യ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു താരങ്ങളുടെ വിവാഹം. എന്നാൽ ഈ ബന്ധവും വേർപിരിയുന്നതായി വാർത്തകൾ പ്രചരിക്കുന്നു. അതിനു കാരണം താരം പങ്കുവച്ച ഒരു ട്വീറ്റാണ്.

READ ALSO: ‘ഭാര്യയുമായി വേർപിരിയുന്നു’: വീഡിയോ പങ്കുവെച്ച് വിനായകൻ

‘ഇതൊന്നും സാരമില്ല, ഞാന്‍ വീണ്ടും ശ്രമിച്ചു, എന്നാല്‍ വീണ്ടും പരാജിതനായി, വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’, എന്നുമാണ് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണു പറയുന്നത്. ജീവിത പാഠങ്ങള്‍ എന്ന് അദ്ദേഹം ഹാഷ്ടാഗില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

നടന്റെ പോസ്റ്റ് വന്നതിന് പിന്നാലെ രണ്ടാമത്തെ ഡിവോഴ്‌സിന്റെ കാര്യവും തീരുമാനത്തിലെത്തിയെന്ന് പറഞ്ഞാണ് ചിലര്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button