CinemaComing Soon

‘കഥയിൽ നിങ്ങളാണ് രാവണനെങ്കിൽ രാമൻ ചുറ്റിപ്പോകും’ – റോബിൻ ദശാനനായി അവതരിക്കുന്നത് കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ

ബിഗ് ബോസ് സീസണ്‍ 4 സമ്മാനിച്ച താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കുകയാണ് റോബിന്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യലിടത്ത് നേരിടുന്നത്. ഇതിനിടെ താരം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായി നിലവിൽ ശ്രീലങ്കയിലാണ് റോബിൻ. റോബിനെതിരെ ധാരാളം വിമർശനങ്ങൾ ഉയരുമ്പോഴും റോബിന്റെ ആരാധകർ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ട്. റോബിന് ആശംസകൾ നേരുകയാണ് ആരാധകർ. അത്തരമൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ ശ്രദ്ധേയമാകുന്നത്.

വൈറൽ കുറിപ്പ്:

രാവണയുധം സിനിമയുടെ വർക്കുകൾക്കായി.. ലൊക്കേഷൻ hunt നായി Roaring star 🔥 doctor റോബിൻ രാധാകൃഷ്ണൻ Sri ലങ്കയിലേക്ക് പറന്നിരിക്കുകയാണ്. ഈ അവസരത്തിൽ Dr. റോബിനോട് SP ശ്രീനിവാസൻ മംഗലശ്ശേരി കാർത്തികേയനോട് പറഞ്ഞതെ എനിക്കും പറയാനുള്ളു… “കഥയിൽ നിങ്ങളാണ് രാവണനെങ്കിൽ രാമൻ ചുറ്റിപ്പോകും സർ”കാത്തിരിക്കുന്നു Dr. റോബിൻ ദശാനനനായി അവതരിക്കുന്നത് കാണാൻ.

shortlink

Related Articles

Post Your Comments


Back to top button