CinemaComing SoonGalleryLatest News

കള്ളനും ഭഗവതിയും നായിക മോക്ഷയുടെ ചിത്രങ്ങൾ കാണാം

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ സിനിമയിലെ നായികമാരിൽ ഒരാളാണ് മോക്ഷ. ബംഗാളി നടിയാണ് മോക്ഷ. ചിത്രത്തിൽ ഭഗവതിയായിട്ടാണ് മോക്ഷ പ്രത്യക്ഷപ്പെടുന്നത്. മോക്ഷയുടെ ചിത്രങ്ങൾ കാണാം

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രം മാർച്ച് 31 ന് പ്രദർശനത്തിനെത്തും.

നാട്ടില്‍ ചെറിയ മോഷണങ്ങളൊക്കെ നടത്തിവരുന്ന കള്ളനെ തേടി പെട്ടെന്നൊരു ദിവസം ഭഗവതി എത്തുന്നു.

തുടര്‍ന്ന് നായിക കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു.

പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button