CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’: ട്രെയിലർ പുറത്ത്

കൊച്ചി: യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സിന്റെ ട്രെയിലർ പുറത്ത്. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്ന ചിത്രമാണ്  ‘കൊറോണ പേപ്പേഴ്സ്’.

ഷൈൻ ടോം ചാക്കോ, ജീൻ പോൾ ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശ്രീഗണേഷിന്റെ കഥക്ക് തിരക്കഥയെഴിതിയത് സംവിധായകൻ പ്രിയദർശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. എന്‍എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെ വിരൽ ചൂണ്ടും

സിദ്ധിഖ്, സന്ധ്യ ഷെട്ടി, പിപി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button