CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘വാലാട്ടി’: മെയ് അഞ്ചിന്

കൊച്ചി: വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ എന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത രംഗത്ത് ഏറെ കൗതുകവും പ്രതീക്ഷയും നൽകിയിരിക്കുകയാണ്.

എന്നും വ്യത്യസ്ഥമായ പരീഷണങ്ങൾ നടത്തിയിട്ടുള്ള ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമാകുന്നുവെന്ന് മുഖ്യ സാരഥിയായ വിജയ് ബാബു പറഞ്ഞു.

മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ‘വാലാട്ടി’ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്. ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂവെന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ, ലോകത്തിലെ തന്നെ അത്ഭുത ചിത്രമായി വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല.

ഇന്നസെന്റ് അന്തരിച്ചു

പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങൾ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അതെന്തൊക്കെയാണന്ന് ചിത്രം കാണുന്നതുവരേയും സസ്‌പെൻസായിത്തന്നെ നിൽക്കട്ടെയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. തികച്ചും രസാകരമായ അനുഭവമായിരിക്കും ഈ ചിത്രം.

നവാഗതനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. മധ്യവേനൽ അവധിക്കാലത്ത് ഏവർക്കും ആസ്വദിക്കും വിധത്തിൽ മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നത്, സഹോദരന്‍ പ്രശ്നം ഉണ്ടാക്കും: ബിഗ് ബോസ് ഷോയിൽ ശോഭ

ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാൽ, വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നുവെന്ന് സംവിധായകനായ ദേവൻ പറഞ്ഞു. മൂന്നു വർഷങ്ങൾ വേണ്ടി വന്നു ഇതിലെ അഭിനേതാക്കളായ നായകൾക്കും പൂവൻ കോഴിക്കുമുള്ള പരിശീലനം നല്കാൻ. ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അദ്വാനമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നതെന്നും സംവിധായകൻ പറഞ്ഞു.

മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. വലിയ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവൻ.

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെ വിരൽ ചൂണ്ടും

മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുക. ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോരുന്ന ഒരു യുണിവേഴ്സൽ ചിത്രമാണ് വാലാട്ടി.

ഛായാഗ്രഹണം – വിഷ്ണു പണിക്കർ, എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – ജിതിൻ ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു,
നിർമ്മാണ നിർവ്വഹണം – ഷിബു ജി സുശീലൻ,

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button