BollywoodGeneralIndian CinemaLatest NewsNEWSWOODs

നടിയുടെ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറൽ: ആകാൻക്ഷയുടെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തല്‍

നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ താരം മുൻപ് പങ്കുവെച്ചിരുന്നു

കഴിഞ്ഞ ദിവസം ഹോട്ടലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ഭോജ്പുരി നടി ആകാൻക്ഷ ദുബെയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടിയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാൻക്ഷ ലൈവില്‍ കരയുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ലൈവ് വൈറലാകുകയാണ്. ഒരു ലൈവില്‍ അകാൻക്ഷ കരയുന്നതിന്‍റെ സ്ക്രീന്‍ റെക്കോഡ് ഷെയർ ചെയ്‌തുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ‘കഴിഞ്ഞ രാത്രി നടത്തിയ ലൈവില്‍ ആകാൻക്ഷ കരയുകയുണ്ടായെന്നും, അത് താന്‍ എന്‍റെ ഫോണില്‍ എടുത്തതാണ്. എന്നാല്‍ ഈ ലൈവ് പിന്നീട് നടിയുടെ ഇന്‍സ്റ്റയില്‍ കാണാനില്ലെന്നാണ് വിവരം. ഇത് ആത്മഹത്യ ചെയ്ത രാത്രിയിലെയാണോ എന്ന് വ്യക്തമല്ല’- ട്വിറ്ററിൽ പറയുന്നു.

read also: ‘റോള്‍ കിട്ടാന്‍ കൂടെ കിടക്കുന്ന ആളല്ല ഞാന്‍, അവളുടെ വായടപ്പിക്കാന്‍ അയാള്‍ പണം നല്‍കി’: വിജയ് ബാബുവിനെതിരെ നടി

‘ഹാപ്പി വാലന്റൈൻസ് ഡേ’ എന്ന അടിക്കുറിപ്പോടെ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ താരം മുൻപ് പങ്കുവെച്ചിരുന്നു. ഭോജ്‌പുരി ഗായകൻ സമർ സിങ്ങും സഞ്ജയ് സിംഗും ആകാൻക്ഷ ദുബെയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അകാൻക്ഷ ദുബെയുടെ അമ്മ മധു ദുബെ രംഗത്ത് എത്തിയതും മരണത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button