GeneralLatest NewsNEWSTV Shows

ഇത് ചെറ്റത്തരം അല്ലേ വല്യണ്ണാ? ബിഗ് ബോസിനെതിരെ വിമർശനവുമായി ജാസ്മിൻ

ആരാണേലും വള്ളി വിട്ട് പോവും കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചു ആരംഭിച്ചതിനു പിന്നാലെ വിമർശനങ്ങളും ഉയരുകയാണ്. ബിഗ്ബോസ് വീട്ടിലെ രണ്ടാം ദിനത്തില്‍ തന്നെ ആരംഭിച്ച വീക്കിലി ടാസ്ക് ആണ് വിമർശനത്തിന്റെ കാരണം. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം ‘വന്‍മതില്‍’ എന്ന ടാസ്ക് ആണ്. ഇതിനെതിരെ വിമർശനവുമായി മുൻ ബുക്കിങ് ബോസ് മത്സരാർത്ഥികൂടിയായ ജാസ്മിൻ രംഗത്ത്.

read also: ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന ‘അടി’: റിലീസ് തീയതി പ്രഖ്യാപിച്ചു

ഈ ടാസ്കിന്റെ പ്രമോ വീഡിയോയ്ക്ക് നേരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം. ‘ബൈ ദു ബൈ കഴിഞ്ഞ സീസണിൽ പോയ അഹങ്കാരത്തിൽ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ. കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും
കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്’ – എന്നാണ് ജാസ്മിന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments


Back to top button