CinemaInterviewsLatest NewsMovie Gossips

രാത്രി ചായ കുടിക്കാൻ വരാൻ പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു, അവരിപ്പോൾ ഇൻഡസ്ട്രിയിലെ വമ്പൻ സ്രാവ് ആണ്: വെളിപ്പെടുത്തി രവി കിഷൻ

ന്യൂഡൽഹി: രവി കിഷൻ അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ ജനപ്രിയനാണ്. കാസ്റ്റിങ് കൗച്ച് സിനിമാരംഗത്ത് സാധാരണമാണെന്ന് ലോകസഭാ അംഗം കൂടിയായ രവി കിഷൻ പറയുന്നു. തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഇദ്ദേഹം പറയുന്നത്. അവസരത്തിന് വേണ്ടി ലൈംഗികമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ തനിക്കും ഓഫർ വന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന, ശക്തയായ ഒരു സ്ത്രീയാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും രവി കിഷൻ പറയുന്നു. ടെലിവിഷൻ ഷോയായ ‘ആപ് കി അദാലത്തി’ലാണ് രവി കിഷന്റെ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. ഭാഗ്യം കൊണ്ടാണ് അന്ന് താൻ രക്ഷപ്പെട്ടതെന്നും ഇദ്ദേഹം പറയുന്നു.

‘കാസ്റ്റിങ് കൗച്ച് എനിക്കും ഉണ്ടായിട്ടുണ്ട്. ഇത് ഈ വ്യവസായത്തിൽ നടക്കുന്ന കാര്യമാണ്. പക്ഷെ ഞാൻ എങ്ങനെയോ രക്ഷപ്പെട്ടു. ഞാൻ എന്റെ ജോലിയെ സത്യസന്ധതയോടെ സമീപിക്കണമെന്ന് അച്ഛൻ എന്നെ പഠിപ്പിച്ചിരുന്നു, ഞാൻ ഒരിക്കലും കുറുക്കുവഴി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കഴിവുള്ളവനാണെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് അവളുടെ പേര് പറയാൻ കഴിയില്ല, കാരണം അവൾ ഇപ്പോൾ ഒരു വലിയ മീനായി മാറിയിരിക്കുന്നു. രാത്രിയിൽ എന്നെ വിളിച്ചിട്ട്, ഒരു കപ്പ് കാപ്പി കുടിക്കാൻ വരൂ എന്നായിരുന്നു അവർ എന്നോട് പറഞ്ഞത്. ആളുകൾ പകൽ സമയത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്ന ‘കാപ്പി’ ആണെന്ന് ഞാൻ കരുതി. എന്നാൽ അതായിരുന്നില്ല. കാര്യം മനസ്സിലായതും ഞാൻ നിരസിച്ചു’, അദ്ദേഹം ഓർത്തെടുത്തു.

അഭിനയത്തിന് പുറമേ, രവി കിഷൻ പാർലമെന്റ് അംഗവും വിജയകരമായ നിർമ്മാതാവുമാണ്. 1992ൽ പീതാംബരത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ബോജ്‌പുരി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒരാളാണ് അദ്ദേഹം. ബോളിവുഡിൽ, ഹേരാ ഫേരി, ലക്ക്, ബുള്ളറ്റ് രാജ, കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button