മരിച്ചെന്ന് കരുതിയ കാമുകന്‍ മുന്‍പില്‍, ലിപ്‌ലോക്ക് വിവാദങ്ങളെക്കുറിച്ച് ഹണി റോസ്

'ബോയ്ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

മലയാളത്തിന്റെ പ്രിയതാരമാണ് ഹണി റോസ്. വണ്‍ ബൈ റ്റു എന്ന സിനിമയിലെ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് ഹണി പറഞ്ഞിരുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അഭിനയിക്കുമ്പോള്‍ ചിത്രത്തിലെ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് സംവിധായകന്‍ നേരത്തെ പറഞ്ഞില്ലെന്ന് താരം പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആയിരുന്നു ലിപ്‌ലോക്കിന്റെ കാര്യം പറഞ്ഞത്.

read also: സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്: തുറന്ന് പറഞ്ഞു നടി നവ്യ നായർ

മരിച്ചെന്ന് കരുതിയ കാമുകന്‍ മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴുള്ള സന്തോഷം കൊണ്ടാണ് ലിപ്‌ലോക്ക്‌ ചെയ്യുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. അതില്‍ തെറ്റില്ലെന്നു തനിക്ക് തോന്നിയെന്നും എന്നാല്‍ അവര്‍ അത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചെന്നും താരം പറഞ്ഞു.

‘ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

Share
Leave a Comment