GeneralLatest NewsMollywoodNEWSWOODs

കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ബുദ്ധി ജീവികൾക്കും ചാനലുകാർക്കും നന്ദി പറഞ്ഞ് ഒമർ ലുലു

വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയിൽ വരും

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം വിഷു റിലീസായി Saina Play OTTയിൽ റിലീസ് ചെയ്യുകയാണ്. ഈ ചിത്രം ചർച്ചയാക്കിയ കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ബുദ്ധി ജീവികൾക്കും ചാനലുകാർക്കും നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

read also: നമ്മുടെ സദ്യയും പായസവുമൊക്കെ അവള്‍ക്ക് ഇഷ്ടമാണ്: മരുമകളുടെ ആദ്യ വിഷുവിന്റെ വിശേഷങ്ങളുമായി ലിസി

കുറിപ്പ് പൂർണ്ണ രൂപം

വളരെ ചെറിയ ബഡ്ജറ്റിൽ ആകെ 11 ദിവസം കൊണ്ട്‌ ഷൂട്ട് ചെയ്ത നല്ല സമയം എന്ന ഒരു കുഞ്ഞു OTT സിനിമ ഇത്ര വലിയ ചർച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ഇവിടത്തെ ബുദ്ധി ജീവികൾക്കും എല്ലാ ചാനലുകാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു🙏.
അപ്പോ ഇന്ന് വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയിൽ വരും എല്ലാവരും കണ്ട് അഭിപ്രായം പറയണം കേട്ടോ 😁.

shortlink

Related Articles

Post Your Comments


Back to top button