‘ഞങ്ങളുടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ’ – പിതാവിന്റെ മരണ വിവരം അറിയിച്ച് അമൃത സുരേഷ്

കൊച്ചി: ഗായിക അമൃതാ സുരേഷിന്റെ പിതാവ് പി.ആർ.സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ പൊതുദർശനത്തിനു വയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.

Share
Leave a Comment