CinemaKollywoodLatest NewsMollywoodWOODs

സൗന്ദര്യത്തിൽ അജിത് അല്ല മമ്മൂട്ടിയാണ് മുന്നിൽ: നടി ദേവയാനി

ആർക്കും അറിയാത്തൊരു കാര്യം പറയാൻ സുഹാസിനി ആവശ്യപ്പെട്ടു

തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് ദേവയാനി. തമിഴ്, തെലുങ്ക്, കൂടാതെ ഏതാനും മലയാളം ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് ദേവയാനി.

നടി സുഹാസിനി അവതാരക ആയിട്ടുള്ള ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ അജിത്തിനെക്കുറിച്ചും, മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ചും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ജയറാം, വിജയകാന്ത്, മമ്മൂട്ടി, അജിത് എന്നിങ്ങനെ ഏതാനും സഹ പ്രവർത്തകരെക്കുറിച്ചാണ് താരം മനസ്സു തുറന്നത്. ടേബിളിൽ ഇരുന്ന താരങ്ങളുടെ ഫോട്ടോ കാണിച്ച് ഒരെണ്ണം എടുക്കാൻ പറഞ്ഞപ്പോൾ അജിത്തിൻരെ ഫോട്ടോ എടുത്ത ദേവയാനിയോട് ആർക്കും അറിയാത്ത അജിത്തിന്റെ ഒരു കാര്യം പറയാൻ സുഹാസിനി ആവശ്യപ്പെട്ടു.

കല്ലൂരി വാസലെന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് അജിത്തിനെ ആദ്യമായി കണ്ടതെന്നും, ഇം​ഗ്ലീഷും, ഹിന്ദിയും തമിഴുമെല്ലാം നന്നായി സംസാരിക്കുമായിരുന്നുവെന്നും ഓർത്തെടുത്തു. കൂടാതെ ബൈക്കുകളോടുള്ള ക്രേസിനെക്കുറിച്ചും ദേവയാനി പറഞ്ഞു.

തുടർന്നാണ് അജിത്താണോ, മമ്മൂട്ടിയാണോ സുന്ദരനെന്ന് ചോദിച്ചപ്പോൾ രണ്ട് പേരുമെന്നും പറഞ്ഞ ദേവയാനിയോട് രണ്ടുപേരിലും ഏറ്റവും സുന്ദരനെന്ന് വീണ്ടും ചോദിച്ചപ്പോഴാണ് മമ്മൂട്ടിയാണ് കൂടുതൽ സുന്ദരനെന്ന് ദേവയാനി പറഞ്ഞത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button