CinemaLatest NewsTollywoodWOODs

കാത്തിരിപ്പുകൾക്ക് വിരാമം: വെട്രിമാരന്റെ സൂപ്പർ ഹിറ്റ് ചിത്രം വിടുതലൈ ഒടിടി റിലീസിന്

കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സൂരിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്

സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം വിടുതലൈക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

തിയേറ്ററുകളിൽ വൻ വിജയമായിരുന്നു ചിത്രം. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സൂരിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്ത് വന്നിരിക്കുകയാണ്. സീ ഫൈവിൽ ഏപ്രിൽ 28 നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തിയറ്റർ റിലീസിൽ ഇല്ലാതിരുന്ന ഭാ​​ഗങ്ങളും കൂടി ഉൾപ്പെടുത്തിയ ദൈർഘ്യമുള്ള പതിപ്പാണ് ഒടിടി റിലീസിന് എത്തുന്നത്. അടിച്ചമർത്തപ്പെടുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്.

സൂരിയുടെ അഭിനയത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു. 15 വർഷമായി താൻ മനസ്സിൽ കണ്ടിരുന്ന പ്രൊജക്റ്റാണിതെന്നും 40 കോടി ബഡ്ജറ്റിലാണിതെത്തിയതെന്നും വെട്രിമാരൻ പറഞ്ഞിരുന്നു.

തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കി വെട്രി മാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’ ചിത്രത്തിൽ സൂരിയും വിജയ് സേതുപതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button