GeneralLatest NewsMollywoodNEWSWOODs

മാത്തപ്പന് മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവി: കള്ളനും ഭഗവതിയിലേയും ദേവി സ്തുതി പുറത്ത്

ചിത്രത്തിൽ ബംഗാളി നടി മോക്ഷയാണ് ഭഗവതിയായി എത്തിയത്.

നാലാം വാരവും മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ നിത്യാനന്ദകരി എന്ന് തുടങ്ങുന്ന ദേവി സ്തുതി പുറത്ത്. ആൽബങ്ങളിലൂടെ സംവിധായക നിരയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന് തിയറ്ററിൽ നല്ല സ്വീകരണമാണ് പ്രേക്ഷകനിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

read also: വയസുള്ള ആളെ കണ്ടാൽ കാല്‍ തൊട്ട് വന്ദിക്കില്ലേ? നവ്യ പോയത് പരിപാടി അവതരിപ്പിക്കാൻ: എംവി ഗോവിന്ദന്‍

ഈ ചിത്രത്തിൽ ബംഗാളി നടി മോക്ഷയാണ് ഭഗവതിയായി എത്തിയത്. ദേവിയുടെ സൗന്ദര്യത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഗാനത്തിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്  ഈണം നൽകിയത് രഞ്ജിൻ രാജാണ് .  കെ വി അനിൽ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

മോഷണത്തിൽ വിജയിക്കാത്ത കള്ളനായതിനാൽ മാത്തപ്പൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ അവിചാരിതമായി കണ്ടുമുട്ടുന്ന പ്രിയയിൽ നിന്നും വനത്തിനുള്ളിലെ ദേവി വിഗ്രഹത്തെക്കുറിച്ചു അറിയുന്ന മാത്തപ്പൻ അത് സ്വന്തമാക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ മാത്തപ്പനൊപ്പം കൂടുകയാണ് ഭഗവതി. തുടർന്ന്, മാത്തപ്പന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച കള്ളനും ഭഗവതിയിലും വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ജോണി ആന്റണി തുടങ്ങിയവർ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button