CinemaLatest NewsMollywoodWOODs

ഗീതു മോഹൻദാസ് ചിത്രത്തിൽ നായകനായി സൂപ്പർ താരം യഷ് എത്തുന്നു, സ്ക്രീൻ ഷോട്ട് പങ്കുവച്ച് നടി റിമ കല്ലിങ്കൽ

രാജീവ് രവിയായിരിക്കും ചിത്രത്തിന് ഛായാ​ഗ്രഹണം നിർവ്വഹിക്കുക

 

കെജിഎഫ് നായകൻ യഷ്, നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ.

നടി റിമ കല്ലിങ്കൽ ഇത് സംബന്ധിച്ച ഒരു സ്ക്രീൻ ഷോട്ട് പുറത്ത് വിടുകയും ചെയ്തു. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് ചിത്രത്തിലായിരിക്കും  കന്നഡ സൂപ്പർ താരം യഷ് വേഷമിടുക.

ഈ വാർത്ത സ്ഥിതീകരിച്ചിരിക്കുകയാണ് ​ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തും നടിയുമായ റിമ കല്ലിങ്കൽ. താരം ഒരു സ്ക്രീൻ ഷോട്ട് പങ്കുവച്ചിട്ടുണ്ട്.

യഷ് മലയാള സിനിമയിലേക്ക് എത്തുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ റിമയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും വൈറലായി മാറി. രാജീവ് രവിയായിരിക്കും ചിത്രത്തിന് ഛായാ​ഗ്രഹണം നിർവ്വഹിക്കുക.

കന്നഡ താരം യഷ്  ​ഗീതു മോഹൻദാസ് സിനിമയിലേക്ക് എത്തുന്നു എന്നറിഞ്ഞ് ആഹ്ലാദത്തിലാണ് യഷിന്റെ കേരളത്തിലുള്ള ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button