CinemaLatest NewsMollywoodWOODs

മമ്മൂട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച നടൻമാരിലൊരാൾ: ഡിനോ മോറിയ

മമ്മൂട്ടി അഭിനയിക്കുന്ന കണ്ട് എനിക്ക് എന്റെ അഭിനയം കുറച്ച് മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നും ഡിനോ മോറിയ

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് ഇന്ന് റിലീസ് ആകുകയാണ്. അഖിൽ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ റോ ചീഫ് കേണൽ മേജർ മഹാദേവൻ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്.

പ്രശസ്ത നടൻ ഡിനോ മോറിയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ച് നടൻ ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായത്.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലാണ് ഡിനോ മോറിയയും, മമ്മൂട്ടിയും ഇതിന് മുൻപ് ഒന്നിച്ച് അഭിനയിച്ചത്. ലൊക്കേഷനിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ മമ്മൂക്കയെ കാണുന്നതും, സംസാരിക്കാൻ കഴിഞ്ഞതുമൊക്കെ സന്തോഷമുള്ള കാര്യമാണെന്ന് ഡിനോ വ്യക്തമാക്കി.

മമ്മൂക്ക മികച്ച നടനാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിലൊരാൾ, അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷം ഡിനോ മോറിയ മറച്ച് വച്ചില്ല.

അദ്ദേഹത്തിനോടൊപ്പം കുറേ കോമ്പിനേഷൻ സീനുകളുണ്ട്, അതുകൊണ്ട് കുറെ സംസാരിക്കാൻ കഴിഞ്ഞുവെന്നും ഡിനോ പറഞ്ഞു. അദ്ദേഹം അഭിനയിക്കുന്ന കണ്ട് എനിക്ക് എന്റെ അഭിനയം കുറച്ച് മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button