GeneralLatest NewsMollywoodNEWSWOODs

കുറെ ബാറുകളിലൊക്കെ കയറിയിറങ്ങി കുപ്പികൾ സംഘടിപ്പിച്ചു, സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ഓർത്തെടുത്ത് നന്ദു പൊതുവാൾ

തല്ലിപൊട്ടിക്കുന്ന കുപ്പിക്കായി നെട്ടോട്ടം

നടനായും പ്രൊഡക്ഷൻ കൺഡ്രോളറായും മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നന്ദു പൊതുവാൾ താൻ ചെയ്തതിൽ ഏറ്റവും കഷ്ടപ്പെട്ട ഒരു ജോലിയെക്കുറിച്ചു തുറന്നു പറയുന്നു. ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തെക്കുറിച്ചാണ് നന്ദു പൊതുവാൾ പങ്കുവച്ചത്.

READ ALSO: പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശുണ്ടാക്കി, വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരാൻ കാരണം മാതാ അമൃതാനന്ദമയി: ഷീല

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ലേലം’ സിനിമയുടെ ക്ലൈമാക്സ്. മദ്യശാലയിലെ സീൻ. എന്റെ നാടിനടുത്ത് വലിയ ഒരു ഗോഡൗണും കാടുമുണ്ടായിരുന്നു. ആദ്യം അവരതു ഷൂട്ടിങ്ങിനു തരുവാൻ തയാറായില്ല. പിന്നെ ജോഷി സാറിന്റെ സിനിമയാണ്, സുരേഷ് ഗോപിയാണ് നായകനെന്നൊക്കെ പറഞ്ഞപ്പോൾ ഗ്ലാസ് ഫാക്ടറി ഗോഡൗൺ തന്നു. പിന്നെ ആ സീനിൽ തല്ലിപൊട്ടിക്കുന്ന കുപ്പിക്കായി നെട്ടോട്ടം. കുറെ ബാറുകളിലൊക്കെ കയറിയിറങ്ങി കുപ്പികൾ സംഘടിപ്പിച്ചു. അതൊക്കെയാണ് പിന്നീടുള്ള സിനിമയാത്രയിൽ ധൈര്യമായത്. ഇപ്പോൾ എത്ര വലിയ സിനിമയിലും പ്രൊഡക്‌ഷൻ കൺട്രോളർ ആകാമെന്നും നന്നായി അഭിനയിച്ചു തെളിയിക്കുമെന്നും ആത്മവിശ്വാസമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button