GeneralLatest NewsMollywoodNEWSTV ShowsWOODs

സാമൂഹ്യദ്രോഹികളെ കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക് വയ്യ, പുതിയ ബിഗ് ബോസ് വല്ലാത്തൊരു ബിഗ് ബോസ് ആയിപ്പോയെന്ന് ദിയ സന

വലിയ കണ്ടന്റ് ഒന്നും ഇല്ല

സോഷ്യൽ മീഡിയയിൽ സജീവമാണ് സാമൂഹിക പ്രവർത്തക ദിയ സന. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ ഫൈവിനെ കുറിച്ചും മറ്റ് സീസണുകളിലെ മത്സരാര്‍ഥികളെ കുറിച്ചും സീസണ്‍ ഒന്നിലെ മത്സരാര്‍ഥി കൂടിയായ ദിയ സന പങ്കുവച്ചത് ചർച്ചയാകുന്നു.

യൂണിവേഴ്സണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ദിയ സന പങ്കുവച്ചതിങ്ങനെ, ‘പുതിയ ബിഗ് ബോസ് വല്ലാത്തൊരു ബിഗ് ബോസ് ആയിപ്പോയി. വല്ലാത്തൊരു സങ്കടമാണ് സീസണ്‍ കാണുമ്പോള്‍. ആകാംഷയോടെ കാത്തിരുന്ന് കാണാന്‍ ഒന്നും തന്നെയില്ല. ആക്ടീവയിട്ടുള്ള മത്സരാര്‍ഥികളുണ്ട്. പക്ഷെ സീസണ്‍ ഫോര്‍ കണ്ട് അതിലെ മാസ് ആയിട്ടുള്ള സംഭവങ്ങള്‍ പഠിച്ച്‌ അതേ പാറ്റേണില്‍ പുതിയ മത്സരാര്‍ഥികളും പിടിച്ചുവെന്ന് തോന്നി. പിന്നെ ടാസ്ക്കുകള്‍ ഇഷ്ടപ്പെട്ടു ടഫാണ്, അടിപൊളിയാണ്. എന്നാലും സീസണ്‍ ഫൈവ് കാണാന്‍ ഒരു രസമില്ല.’

read also: ഒമര്‍ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല: മനീഷ

‘വലിയ കണ്ടന്റ് ഒന്നും ഇല്ല. ഒമര്‍ ശരിക്കും ഹൗസില്‍ ഉള്ളത് പോലെ തന്നെയാണ് ജീവിതത്തിലും. അദ്ദേഹം എഴുതിയിടുന്ന പോസ്റ്റുകള്‍ കണ്ടാണ് പലരും ജഡ്ജ് ചെയ്ത് വെച്ചിരിക്കുന്നത്. അദ്ദേഹം പോയി ഇപ്പോള്‍ പത്ത് പേരെ ഇടിച്ചിടുമെന്ന്. പക്ഷെ ഒമര്‍ വളരെ ഇന്നസെന്റാണ്. റിയാസിനെപ്പോലൊരു കണ്‍സ്റ്റന്റിനെ കൊണ്ടുവരണം. സീസണ്‍ ഫോര്‍ എനിക്കിഷ്ടമാണ്. അവര്‍ക്ക് ധാരണയുണ്ടായിരുന്നു എങ്ങനെ ഗെയിം കളിക്കണമെന്ന്’- ദിയ സന പറഞ്ഞു.

റോബിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സാമൂഹ്യദ്രോഹികളെ കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക് വയ്യ എന്നാണ് ദിയ സന പറഞ്ഞത്. ‘റോബിന്‍ ഗെയിം കളിക്കാത്ത ആളൊന്നുമല്ല. ഹൗസിനുള്ളിലുള്ള റോബിന്റെ ഗെയിമിനെ ഞാന്‍ അനലൈസ് ചെയ്തിട്ടുമില്ല. ഞാന്‍ പറഞ്ഞത് പൊതു സമൂഹത്തിലേക്ക് വന്ന് ആളുകളുടെ മുമ്പില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ്. അത് ഉള്‍ക്കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു സമൂഹിക പ്രവര്‍ത്തകയാണ് അതുകൊണ്ട് ഇത്ര പ്രവൃത്തികള്‍ പോയിസണായി തോന്നും. പബ്ലിസിറ്റി ഉണ്ടാക്കുമ്പോള്‍ സമാധാനപരമായി ഉണ്ടാക്കമെന്നേ ഉദ്ദേശിച്ചിട്ടുള്ളു’ ദിയ സന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button