CinemaLatest NewsMollywoodWOODs

കമുകറ സം​ഗീത പുരസ്കാരം നേടി ​ഗായകൻ എംജി ശ്രീകുമാർ

സം​ഗീത ലോകത്ത് സജീവമാണ് എംജി ശ്രീകുമാർ

തിരുവനന്തപുരം: പ്രശസ്ത സം​ഗീതഞ്ജൻ എംജി ശ്രീകുമാറിന് കമുകറ സം​ഗീത പുരസ്കാരം. കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 2023 ലെ അവാർഡാണ് എംജി ശ്രീകുമാറിന് ലഭിച്ചത്.

പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചെയർമാനും, ഡോ. ദീപ്തി ഓം ചേരി ഭല്ല, ഡോ. ആർ ശ്രീലേഖ, പ്രൊ. അലിയാർ എന്നിവർ അം​ഗങ്ങളായുള്ള കമ്മിറ്റിയാണ് ശ്രീകുമാറിനെ തിരഞ്ഞെടുത്തത്.

ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും, അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 25 -മത് പുരസ്കാര ചടങ്ങാണ് നടക്കുന്നത്.

​ഗായകൻ, റിയാലിറ്റി ഷോകളിലെ വിധി കർത്താവ് എന്നിങ്ങനെ സം​ഗീത ലോകത്ത് സജീവമാണ് എംജി ശ്രീകുമാർ.

shortlink

Related Articles

Post Your Comments


Back to top button