
തെലുങ്കിലെ സൂപ്പർ താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വില്ലൻ വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സമ്പത്ത് രാജാണ് വിവാഹ മോചനത്തിന്റെ കാരണം ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുന്നത്.
മകൾക്ക് നാല് വയസ്സുള്ളപ്പോഴാണ് ഞങ്ങൾ വേർപിരിഞ്ഞത്. പരസ്പരം ഒത്തുപോകാനാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തങ്ങൾ പിരിഞ്ഞത്. പരസ്പരം വഴക്കടിക്കാതെ, മാന്യമായാണ് ഞങ്ങൾ പിരിഞ്ഞത്.
ഒരുപാട് സംസാരിച്ച് ധാരണയിലെത്തിയിട്ടാണ് വേർപിരിഞ്ഞത്. ഇന്നും നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു. വേർപിരിഞ്ഞെങ്കിലും മകളുടെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണ്, മകളിപ്പോൾ ഓസ്ട്രേലിയയിലാണ്. 23 ആം വയസ്സിലാണ് വിവാഹം കഴിച്ചത്. പക്വത വരാത്ത സമയത്തെ തീരുമാനം ആയതിനാൽ ആയിരിക്കും വിവാഹം പരാജയപ്പെട്ടതെന്നും നടൻ പറഞ്ഞു.
ഇരുപത് വർഷത്തോളമായി അഭിനയ രംഗത്തുള്ള ആളാണ് സമ്പത് രാജ്. 2003-ൽ പ്രീതി പ്രേമ പ്രണയ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സമ്പത്ത് രാജ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചെന്നൈ 600028, സരോജ, ഗോവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി തീർന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്ത പ്രഭാസിന്റെ മിർച്ചിക്ക് മികച്ച വില്ലൻ വിഭാഗത്തിനുള്ള നന്തി അവാർഡ് അദ്ദേഹം നേടിയിരുന്നു.
Post Your Comments