BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’: ചിത്രീകരണം ആരംഭിച്ചു

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി.

ബി ഉണ്ണികൃഷ്ണൻ, ജിനു വി എബ്രഹാം, പോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെപി വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ് , നിമേഷ് രവി, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം.

സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ‘ഗരുഡൻ’: ആരംഭിക്കുന്നു

മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം – മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം – നിമേഷ് രവി, എഡിറ്റിംഗ്‌ – നിഷാദ് യൂസഫ്,
കലാസംവിധാനം – അനിസ് നാടോടി, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – സമീരാ സനീഷ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത് സുരേഷ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബെംഗളൂരു
എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.

shortlink

Related Articles

Post Your Comments


Back to top button