GeneralLatest NewsMollywoodNEWSWOODs

ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല: വ്യാജ വാർത്തയ്‌ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്

വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്

മലയാള സിനിമയില്‍ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീട്ടിൽ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയെന്നും അതിൽ 25 കോടിരൂപ അടച്ചു നടപടികളിൽ നിന്നും നടന്‍ പൃഥ്വിരാജ് ഒഴിവായെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ചാനലിനെതിരെ പൃഥ്വിരാജ്  എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടിക്ക് പിഴയായി 25 കോടിരൂപ അടച്ചുവെന്ന് കള്ളം പ്രചരിപ്പിച്ച മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

read also: സെക്‌സ് എന്നല്ലാതെ നിനക്ക് വേറെന്തെങ്കിലും അറിയുമോ? നാലാംകിട കമന്റുമായെത്തിയവർക്ക് മറുപടിയുമായി ഹില

പൃഥ്വിരാജിന്റെ കുറിപ്പ്

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button