GeneralLatest NewsMollywoodNEWSWOODs

മയക്കുമരുന്ന് നമ്മുടെ നാട്ടില്‍ വിതക്കാന്‍ പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം: മാല പാര്‍വതി

മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് , വന്ദന എന്ന രക്തസാക്ഷിയോട് ഐക്യപ്പെടാം.

ഡോ. വന്ദന ദാസിന്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയെന്ന് നടി മാല പാര്‍വതി. ഉയര്‍ന്നുവരുന്ന കെമിക്കല്‍ ഡ്രഗ്സ് നമ്മുടെ നാട്ടില്‍ വിതക്കാന്‍ പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകമെന്നും താരം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

READ ALSO: വെജിറ്റേറിയനായ നടി രശ്‌മിക ചിക്കന്‍ ബര്‍ഗർ കഴിക്കുന്ന പരസ്യം: നടിക്കെതിരെ വിമർശനം

മാല പാര്‍വതിയുടെ കുറിപ്പ്

മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ ഭ്രമത്തിന്, പൊലിഞ്ഞത് അമൂല്യ ജീവന്‍! ഡോ. വന്ദന ദാസ്.

ഡോ. വന്ദന ദാസിന്‍്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്. അതിന് ഇരയായതാണ് എത്രയോ പേര്‍ക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും..സമസ്ത മേഖലകളിലും, പ്രത്യേകിച്ച്‌ കുട്ടികളിലും ഉയര്‍ന്ന് വരുന്ന കെമിക്കല്‍ ഡ്രഗ്സ് നമ്മുടെ നാട്ടില്‍ വിതക്കാന്‍, പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം.

വിദേശ രാജ്യത്ത് നിന്നൊക്കെ ഇത് പോലെ ഒരു പാട് കുറ്റകൃത്യങ്ങള്‍ കേള്‍ക്കാറുണ്ട്. ഓസ്ട്രേലിയയില്‍, മാനസിക ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എന്‍്റെ സുഹൃത്ത്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോള്‍ ഈ വിഷയത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു.
13 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ, കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ കുറിച്ച്‌.ആ തരത്തിലുള്ള പല കേസുകളെ കുറിച്ച്‌.
കെമിക്കല്‍ ഡ്രഗ്സ് നല്‍കുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്ബോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന അപകടം വലുതാണ്.
ഡോ. വന്ദന ദാസിന് സംഭവിച്ച ദുരന്തത്തിനും, അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന വലിയ വേദനയ്ക്കും പകരം നല്‍കാന്‍ ഒന്നിനും ആകില്ല.
ഒരു പക്ഷേ, മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് ,വന്ദന എന്ന രക്തസാക്ഷിയോട് ഐക്യപ്പെടാം.
പ്രണാമം എന്നല്ലാതെ ഒന്നും പറയാനില്ല വന്ദന!

മാല പാര്‍വതിയുടെ പോസ്റ്റിന് താഴെ സിനിമയിലെ ലഹരി ഉപയോഗത്തേക്കുറിച്ച്‌ നിരവധി കമന്റുകളാണ് വരുന്നത്. സിനിമ മേഖലയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചു കണ്ടില്ല…. പേരുകള്‍ വിളിച്ചു പറയൂ സഹോദരി എന്നും മയക്കു മരുന്നിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്ന് തീരുമാനിക്കുവെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button