CinemaLatest NewsTollywoodWOODs

പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു

എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരത് ബാബു

ഹൈദരാബാദ്: മുതിർന്ന നടൻ ശരത് ബാബു (71) ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഏതാനും നാളുകളായി എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരത് ബാബു.

സിനിമാലോകവും രാഷ്ട്രീയക്കാരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുന്നത്.

ശരത് ബാബു മരിച്ചുവെന്ന് നേരത്തെ നിരവധി തെറ്റായ വാർത്തകൾ പല തവണ പുറത്ത് വന്നിരുന്നു. എന്നാൽ വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പിആർഒയും പൊതുജനങ്ങളെ അറിയിച്ചിരുന്നു.

തമിഴ്, തെലുങ്ക് സിനിമകളിലാണ് ശരത് കൂടുതലും അഭിനയിച്ചിട്ടുള്ളത്. കന്നഡ, ഏതാനും മലയാളം, ഹിന്ദി സിനിമകൾ എന്നിവയുൾപ്പെടെ 200-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1973-ൽ ഒരു തെലുങ്ക് സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ശരത് പിന്നീട് കെ ബാലചന്ദർ സംവിധാനം ചെയ്ത നിഴൽ നിജമഗിരദു (1978) എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രിയനായി മാറുകയായിരുന്നു.

1951 ജൂലൈ 31 ന് ശ്രീകാകുളം ജില്ലയിലെ അമുദാല ഗ്രാമത്തിൽ ജനിച്ച ശരത് ബാബു എട്ട് സംസ്ഥാന നന്തി അവാർഡുകൾ അടക്കം കരസ്ഥമാക്കിയിരുന്നു.

ഈ വർഷം ആദ്യം ബോബി സിംഹ നായകനായ ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലാണ് ശരത് ബാബു അവസാനമായി തമിഴിൽ അഭിനയിച്ചത്. സത്യനാരായണ ദീക്ഷിത് എന്നായിരുന്നു മാതാപിതാക്കൾ ഇട്ട പേര്, പിന്നീട് സിനിമാ രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം അദ്ദേഹം തന്റെ പേര് ശരത് ബാബു എന്നാക്കി മാറ്റുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button