CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മധുര മനോഹര മോഹം’: റിലീസിനൊരുങ്ങുന്നു

കൊച്ചി: പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം റിലീസിനൊരുങ്ങുന്നു. മദ്ധ്യ തിരുവതാം കൂറിലെ, യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.

വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരാണ്. അതുകൊണ്ടു തന്നെ ‘റിയൽ ട്രൂ സ്റ്റോറി’ എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.

വിമലയെ വിവാഹം കഴിച്ചത് ഒരബദ്ധം, അവളെക്കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല, രണ്ടാം വിവാഹത്തിന് താല്പര്യം: ശ്രീനിവാസൻ

ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു, വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

രചന – മഹേഷ് ഗോപാൽ, ജയ് വിഷ്ണു, ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, മാളവിക വിഎൻ, കലാസംവിധാനം – ജയൻ ക്രയോൺ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സന്യൂജ് ഖാൻ, അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സുഹൈൽ, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്, ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നു.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button