CinemaInterviewsLatest News

‘അലറി വിളിക്കുന്ന കേൾക്കുമ്പോ എന്റെ മുഖം എല്ലാവർക്കും ഓർമ്മ വരണം, അതെന്റെ മാർക്കറ്റിങ് ആണ്’: റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് സീസൺ 4 ലെ ഫെയിം ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം റോബിന് വൻ ജനപിന്തുണ ആയിരുന്നു ലഭിച്ചത്. നിരവധി ഉദ്ഘാടനങ്ങളിലും കോളജുകളിലും റോബിൻ അതിഥിയായി എത്തിയിരുന്നു. ഇവിടങ്ങളിൽ വരുമ്പോഴൊക്കെ റോബിൻ അലറിവിളിച്ച് കൂവുന്നത് പതിവായിരുന്നു. ഇത് സ്ഥിരമായതോടെ കാണികൾക്കും മടുപ്പായി എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയയിൽ റോബിന്റെ അലറിവിളിക്കൽ ഏറെ ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ അലറിവിളിക്കുന്നത് പറയുകയാണ് റോബിൻ.

അലറി വിളിക്കുന്നത് തന്റെ മാർക്കറ്റിങ് ഭാഗം ആണെന്നും, അലറിവിളിക്കുന്നത് കേൾക്കുമ്പോൾ എല്ലാവർക്കും തന്റെ മുഖം ഓർമ വരുന്നില്ലേ എന്നും റോബിൻ ചോദിക്കുന്നു. ആരതി പൊടി തന്റെ ജീവിതത്തിലേക്ക് വന്നതോടെ തന്റെ സ്വഭാവത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങളെ കുറിച്ചും റോബിൻ മനസ് തുറന്നു. എടുത്ത് ചാട്ടം കുറച്ച് കുറഞ്ഞു എന്നാണ് റോബിൻ പറയുന്നത്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ താൻ മനസ്സിൽ വിചാരിക്കുന്നത് ‘അറക്കാൻ ഒരു മാടിനെ കിട്ടി’ എന്നാണെന്ന് കൂടി റോബിൻ പറയുന്നു.

ബിഗ് ബോസ് സീസൺ 5 നെതിരെ റോബിൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഷോ ഉടായിപ്പാണെന്നായിരുന്നു റോബിൻ പറഞ്ഞത്. ബിഗ് ബോസ് സീസൺ 5 ൽ അതിഥിയായെത്തിയ റോബിനെ ഷോയുടെ നിയമങ്ങൾ തെറ്റിച്ചു എന്നാരോപിച്ചു പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഷോയ്ക്കും ചാനലിനുമെതിരെ ഇയാൾ രംഗത്ത് വന്നത്. ‘അവർ യഥാർത്ഥത്തിൽ ജനങ്ങളുടെ ഇമോഷൻസ് മുതലെടുക്കുകയാണ് ചെയ്യുന്നത്. കാണേണ്ടവർക്ക് കാണാം. കഴിയുന്നവർ പരമാവധി ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക ബിഗ് ബോസിലെ താരങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലും പുറത്തും അടി കൂടുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടാണ് ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ച് മുന്നേറുന്നത് എന്ന കാര്യം മലയാളികൾ തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്’- എന്ന് റോബിൻ രാധാകൃഷ്ണൻ എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button