BollywoodCinemaLatest NewsWOODs

സൽമാൻഖാന്റെ ബോഡി ​ഗാർഡുകൾ നടനെ പിടിച്ച് മാറ്റി: വിക്കി കൗശാലിനെ പിന്തുണച്ച് ആരാധകർ

ആറടി ഉയരമുള്ള ഒരാളെ കാണാൻ കഴിഞ്ഞില്ലേ എന്നിങ്ങനെ പോകുന്നു വിക്കിയുടെ ആരാധകരുടെ കമന്റുകൾ

സൽമാൻഖാന്റെ ബോഡി ​ഗാർഡുകൾ വിക്കി കൗശാലിനെ പിടിച്ച് മാറ്റുന്ന വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. വിക്കി ആരാധകരെ കാണുന്നതും അവരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും കാണാം.

പൊടുന്നനെ സൽമാൻ ഖാൻ തന്റെ പരിവാരങ്ങളോടൊപ്പം നടന്നു വരുന്നു, അംഗരക്ഷകരും മറ്റുള്ളവരും വഴിയൊരുക്കാനായി വിക്കി കൗശാലിനെ പിടിച്ച് മാറ്റി നിർത്തുന്നതാണ് വീഡിയോയിലുള്ളത്.

നിലവിൽ അബുദാബിയിലുള്ള സൽമാൻ ഖാനും വിക്കി കൗശലും ഒരു ഇവന്റിലേക്ക് സൽമാൻ വരുമ്പോൾ ഉള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

വീഡിയോ റെഡ്ഡിറ്റിലേക്ക് എത്തിയതോടെ പലരും ഇതിനെക്കുറിച്ചായി ചർച്ച. ആളുകൾ വിക്കിയെ വശത്തേക്ക് തള്ളുകയായിരുന്നു, അഹങ്കാരവും പരുഷവുമാണ് ഈ കാണിച്ച പരിപാടി, വിക്കിയോട് വിഷമം തോന്നുന്നു, സൽമാൻ വരുന്ന വഴിയിൽ നിന്ന് ആരോ വിക്കി കൗശാലിനെ വലിച്ചിഴച്ചു. “ഈ വീഡിയോയിൽ  വിക്കിയോട് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു, ആറടി ഉയരമുള്ള ഒരാളെ കാണാൻ കഴിഞ്ഞില്ലേ എന്നിങ്ങനെ പോകുന്നു വിക്കിയുടെ ആരാധകരുടെ കമന്റുകൾ.

സൂപ്പർ താരം കത്രീന അഭിനയിച്ച നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

shortlink

Related Articles

Post Your Comments


Back to top button