CinemaKollywoodLatest NewsWOODs

5 വർഷമായി എനിക്ക് വിലക്ക് തുടരുന്നതിനെതിരെ വല്ലതും പറഞ്ഞോ? നിങ്ങളെ എങ്ങനെ വിശ്വസിക്കും: കമലിനെതിരെ ആഞ്ഞടിച്ച് ചിന്മയി

കൺമുന്നിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ചിന്മയി

എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച ഇന്ത്യൻ ഗുസ്തി താരങ്ങളോട് സഹതാപം പ്രകടിപ്പിച്ച് കമൽഹാസൻ ട്വീറ്റ് ചെയ്‌തതിന് പിന്നാലെ ഗായിക ചിന്മയി രം​ഗത്തെത്തി. തന്റെ കൺമുന്നിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ചിന്മയി ചോദിച്ചു.

തന്റെ വർഷങ്ങൾ നീണ്ട സംഗീത രം​ഗത്ത് നിന്ന് തന്നെ വിലക്കിയപ്പോൾ കമൽഹാസന്റെ പിന്തുണ എവിടെയായിരുന്നുവെന്ന് ചോദിച്ചാണ് അവർ കമൽഹാസന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ താരത്തിന്റെ ട്വീറ്റ് ചർച്ചയായി മാറി.

പ്രശസ്ത തമിഴ് എഴുത്തുകാരൻ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗായിക ചിന്മയി ശ്രീപാദ പറഞ്ഞിരുന്നു, വൻ കോളിളക്കമാണ് ആ വെളിപ്പെടുത്തലിലൂടെ നടന്നത്.

കൂടാതെ നടന്റെ കാപട്യത്തിനെതിരെ ​ഗായിക കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു. വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും നടനും സംവിധായകനുമായ കമലിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മൗനത്തെയാണ് ചിന്മയി ചോദ്യം ചെയ്തത്. തമിഴ്‌നാട്ടിലെ ഒരു ഗായികയെ പീഡകന്റെ പേര് പറഞ്ഞതിന് 5 വർഷം വിലക്കപ്പെട്ടിരിക്കുന്നു, കവിയോട് ചിലർക്ക് അവരുടെ ബഹുമാനം ഉള്ളതിനാൽ അതിനെക്കുറിച്ച് ഒന്നും പറയില്ല. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും എന്ന ചിന്മയിയുടെ ചോദ്യം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button