GeneralLatest NewsMollywoodNEWSWOODs

സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം: ശാന്തിവിള ദിനേശ്

മെലിഞ്ഞ സാധാരണ ഒരു പെണ്‍കുട്ടി, ഉദ്ഘാടനത്തിന് വരുമ്പോള്‍ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച്‌ ഇരിക്കുന്നു

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച്‌ സംസാരിച്ച്‌ വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന സംവിധായകൻ ശാന്തിവിള ദിനേശ്. നടി ഹണി റോസിനെ കുറിച്ചും അവരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെ കുറിച്ച് ശാന്തിവിള ദിനേശ് പങ്കുവച്ച വാക്കുകൾക്ക് നേരെ വിമർശനം.

കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്നു ശാന്തിവിള ദിനേശ് പറയുന്നു.

read also: 22 വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം, നടിയുമായുള്ള രണ്ടാം വിവാഹം: ആശിഷ് പറയുന്നു

ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ,

‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച്‌ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കില്‍ അവള്‍ വീട്ടില്‍ നില്‍ക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടില്‍‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലില്‍ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. സാധാരണ ഒരു പെണ്‍കുട്ടി. ഉദ്ഘാടനത്തിന് വരുമ്പോള്‍ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച്‌ ഇരിക്കുന്നു. ഇത് കാണുമ്പോഴാണ് ആളുകള്‍ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കില്‍ നല്ല പെണ്ണാണെങ്കില്‍ ഇങ്ങനെയല്ല. ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം. അവര്‍ നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കഴിവ് തെളിയിച്ച്‌ കാണിക്കുകയാണ് വേണ്ടത്’- ശാന്തിവിള ദിനേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button