CinemaLatest NewsMollywoodWOODs

സ്റ്റുഡിയോയിലേക്ക് വാങ്ങിയ ചില സാധനങ്ങൾ എങ്ങനെ ചിലരുടെ വീട്ടിൽ പോയി, നടന്നു പോയതാണോ?: കടുത്ത വിമർശനം

മാധ്യമസുഹൃത്തുക്കൾ ഒന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയി അവിടുത്തെ അവസ്ഥ ക്യാമറയിൽ പകർത്തുക

കേരളത്തിലെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കൾ ഒന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയി അവിടുത്തെ അവസ്ഥ ക്യാമറയിൽ പകർത്തുക, മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുക, അധികാരികൾ കണ്ണ് തുറന്നു കാണട്ടെ. ചില പ്രമുഖർ പറയുന്നു അവർ അല്ല അഴിമതി ചെയ്തത്, ഞാൻ നോക്കി നിന്നിട്ടെ ഉള്ളു. കൊള്ളാം നല്ല കാര്യം. താങ്കൾ അറിയാതെ ആണോ KSFDC യിൽ എക്യുപ്മെന്റ്സ്, വാങ്ങുന്നതും, സ്ഥാപിക്കുന്നതും, സ്റ്റുഡിയോ പൊളിക്കുന്നതും ഇങ്ങനെ പണിയാതെ ഇട്ടിരിക്കുന്നതുമെന്ന് വിമർശനം.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ദുരവസ്ഥയിൽ കടുത്ത വിമർശനവുമായി പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിമർശന കുറിപ്പ് വായിക്കാം.

കുറിപ്പ്

ചിത്രാജ്ഞലി സ്റ്റുഡിയോയിലോ KSFDC ഓഫീസിലോ ഒരു തീ പിടിത്തം ഉണ്ടായാൽ അത് സ്വാഭാവികം മാത്രമാണ്. അഴിമതി നടന്നത് കൊണ്ടല്ല. എന്ന് വിശ്വസിക്കുക. ഏതായാലും ഞങ്ങൾ ഇറങ്ങി. KSFDC വഴി ഒന്ന് പോയി വിശദമായി നോക്കിയിട്ട് വരാം. .ഇനിയും അവിടെ നിന്ന് വല്ലതും കിട്ടിയാലോ.

കേരളത്തിലെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കൾ ഒന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയി അവിടുത്തെ അവസ്ഥ ക്യാമറയിൽ പകർത്തുക, മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുക. അധികാരികൾ കണ്ണ് തുറന്നു കാണട്ടെ.

ചില പ്രമുഖർ പറയുന്നു അവർ അല്ല അഴിമതി ചെയ്തത്. ഞാൻ നോക്കി നിന്നിട്ടെ ഉള്ളു, കൊള്ളാം നല്ല കാര്യം, താങ്കൾ അറിയാതെ ആണോ KSFDC യിൽ എക്യുപ്മെൻറ്സ്, വാങ്ങുന്നതും, സ്ഥാപിക്കുന്നതും, സ്റ്റുഡിയോ പൊളിക്കുന്നതും ഇങ്ങനെ പണിയാതെ ഇട്ടിരിക്കുന്നതും. KSFDC യിലേക്ക് വാങ്ങിയ ചില എക്യുപ്മെന്റ് ചിലരുടെ വീട്ടിൽ എങ്ങനെ പോയി. നടന്നു പോയതാണോ? KSFDC നല്ല രീതിയിൽ നടത്താൻ വന്ന ഏതെങ്കിലും ഒരു സെക്രട്ടറിയെ അവിടെ ഇരുത്തി പൊറുപ്പിച്ചിരുന്നോ? ഇല്ല, എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.

എന്നാണ് ചിത്രാഞ്ജലി സ്റ്റുഡിയോ പൂർണ്ണമായി പണി തീർന്നു കിട്ടുക. ഇനി എത്ര വർഷം എടുക്കും. പൊളിച്ചിട്ടിട്ട് കുറെ വർഷങ്ങൾ ആയി.‌ ഇത് വരെ കിഫിവഴി എത്ര ധന സഹായം കിട്ടി? എത്ര ചിലവാക്കി? ഏതൊക്കെ കാര്യങ്ങൾക്ക് ചിലവാക്കി?

കഴിഞ്ഞ കാലയളവിൽ ഉള്ള KSFDC ബോർഡ് ഓഫ് മെംബേർസ് സംവിധാനം ചെയ്ത സിനിമകളിൽ KSFDC പാക്കേജ് പദ്ധതി ആരൊക്കെ ഉപയോഗിച്ചു? ഉപയോഗിക്കാതിരുന്നെങ്കിൽ കാരണം എന്താണ്, അത് പാക്കേജ് മോശമായത് കൊണ്ടാണോ? അതോ ചിത്രജ്ഞലിയിലെ ഫെസിലിറ്റി മോശമായത് കൊണ്ടാണോ? ആരെയെങ്കിലും പിടിച്ചു ബോർഡ് മെംബേർസ് ആക്കാതെ സ്ഥാപനം നല്ലരീതിയിൽ കൊണ്ട് വരാൻ അഭിപ്രായങ്ങളും, അത് നടപ്പിൽ വരുത്താൻ കഴിവുള്ളവരെയും ഉൾപെടുത്തുക.

IV ശശി സാറിന്റെ നേതൃത്വത്തിൽ ഷൊർണൂർ ഒറ്റപ്പാലം ഭാഗത്ത്‌ KSFDC തുടങ്ങാൻ ഇരുന്ന കലാഗ്രാമം എന്തായി, അതിന് വേണ്ടി എത്ര രൂപ ചിലവാക്കി? അതിന്റെ ഇപ്പോഴുള്ള അവസ്ഥ എന്താണ്, ചിത്രജ്ഞലി സ്റ്റുഡിയോ ലാഭത്തിലാണോ? അതോ നഷ്ടതിലാണോ? ബാങ്ക് ബാധ്യത ഉണ്ടോ?

ഇത് വരെ KSFDC നിർമ്മിച്ച സിനിമ ഫുൾ ചിത്രജ്ഞലിയുടെ ഫെസിലിറ്റിയിൽ മാത്രമാണോ ചെയ്തത്? അതോ പുറത്തെ പ്രൈവറ്റ് സ്റ്റുഡിയോകളെ ആശ്രയിച്ചോ, ആശ്രയിച്ചെങ്കിൽ എന്ത് കൊണ്ട് ആശ്രയിക്കേണ്ടിവന്നു?

ഈ സിനിമയുടെ ബഡ്ജറ്റ് ഡീറ്റെയിൽസ് പുറത്ത് വിടാമോ? ഓരോ സിനിമക്കും എത്ര തുക തിരിച്ചു കിട്ടി, റൈറ്റ് വല്ലതും വിറ്റ് പോയോ? KSFDC നിർമ്മിച്ചു വിതരണം ചെയ്ത സിനിമയുടെ പബ്ലിസിറ്റി ഇനത്തിൽ എത്ര രൂപ ഏതൊക്കെ രീതിയിൽ ചിലവാക്കി?

സർക്കാർ നോട്ടിഫിക്കേഷൻ 4089/T3 2021/KSFDC(13/01/23)ചെയ്ത ക്വാളിഫിക്കേഷൻ ഉള്ളവരെ തന്നെയാണോ KSFDC ഇപ്പോൾ സെലക്ട്‌ ചെയ്ത ലൈൻ പ്രൊഡ്യൂസെർസ്? ക്വാളിഫിക്കേഷനും അവരുടെ പേര് വിവരങ്ങളും ഒന്ന് മാധ്യമങ്ങൾ വഴി പുറത്ത് വിടുക?  അത് പോലെ നോട്ടിഫിക്കേഷൻ ച്ചു വ്യക്തികളെ ലൈൻ പ്രൊഡ്യൂസറായി എടുക്കാതിരിക്കാനുള്ള കാരണം ചെയർമാൻ ഒന്ന് വിശദമായി പറയുമോ?

ഒരു സർക്കാർ നോട്ടിഫിക്കേഷൻ കാലാവധി 5 ദിവസം (13/01/23 to 18/01/23 ഉച്ചക്ക് 3pm)മാത്രമാണോ? അതോ 15ദിവസം ആണോ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിനിമ മന്ത്രിയും KSFDC യിൽ നടക്കുന്ന കാര്യങ്ങൾ വിശദമായി പഠിക്കണമെന്നും, ചെയർമാൻ ഉൾപ്പെടെ എല്ലാവരെയും മാറ്റി നിർത്തി കൊണ്ട് ഒരു വിജിലൻസ് അന്വേഷണം വേണമെന്നും, മറ്റ് പ്രൈവറ്റ് സ്റ്റുഡിയോയിൽ സിനിമക്ക് വേണ്ടി നിലവിലുള്ള ആധുനിക സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടപ്പിൽ വരുത്തുവാനും, നിർമ്മാതാക്കൾക്ക് കൂടുതൽ സബ്‌സിഡി തുക നൽകുവാനും, സ്ഥിരം സിനിമ ചെയ്യുന്ന സിനിമ നിർമ്മാതാകളേയും, പ്രൊഡക്ഷൻ കമ്പനികളെയും ആകർഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കി കൊണ്ട് KSFDC അടിമുടി മറ്റുവാനും താല്പര്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button