BollywoodCinemaLatest NewsWOODs

തർക്കിക്കുന്നത് അനാവശ്യ കാര്യങ്ങൾക്കായി: സൽമാൻ ഖാന്റെ ബോഡി​ഗാർഡുമാർ തള്ളിമാറ്റിയ വിഷയത്തിൽ പ്രതികരിച്ച് വിക്കി കൗശൽ

വൈറലായതോടെ നിരവധി പേരാണ് വീഡിയോയോട് അതി രൂക്ഷമായി പ്രതികരിച്ചത്

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് താരപദവി നേടിയ താരമാണ് വിക്കി കൗശൽ. ഉറി, റാസി, മാസാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായുള്ളത്.

നടനെ അടുത്തിടെ അബുദാബിയിൽ നടന്ന പരിപാടിക്കിടെ സൽമാൻ ഖാന്റെ
ബോഡി ഗാർഡുമാർ തള്ളിമാറ്റിയ സംഭവം വൈറലായി മാറിയിരുന്നു. തന്റെ ആരാധകനൊപ്പം സെൽഫിയെടുക്കുന്നതിനിടെ സൽമാൻ ഖാനും സംഘവും മുന്നോട്ട് വന്നവഴി താരത്തിനെ തള്ളിമാറ്റിയെന്നാണ് വാർത്തകൾ വന്നത്.

എന്നാൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും അനാവശ്യമായ സംഭാഷണങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ കാര്യമില്ല, യഥാർത്ഥത്തിൽ വീഡിയോയിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ എന്ന് പറയുകയാണ് വിക്കി കൗശൽ. കഴിഞ്ഞ ദിവസത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വീഡിയോയോട് അതി രൂക്ഷമായി പ്രതികരിച്ചത്.

അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി കൊലപ്പെടുത്തുമെന്ന് പല തവണ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് സൽമാൻ ഖാന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണ മൃ​ഗങ്ങളെ വേട്ടയാടിയതിനെ തുടർന്നാണ് സൽമാൻ ഖാന് സുരക്ഷാ ഭീഷണി ലഭിച്ചത്. വിക്കി കൗശാലിന്റെ ഭാര്യ കത്രീനയും സൽമാൻ ഖാനും വർഷങ്ങളോളം ഡേറ്റിങ്ങിൽ ആയിരുന്നവരാണ്. വിവാഹം നടക്കുമെന്ന് വാർത്തകൾ പ്രചരിക്കവെയാണ് ഇരുവരും വേർപിരിഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button