GeneralLatest NewsMollywoodNEWSVlog

ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഇത് ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം എന്നു നടൻ ഉണ്ണി മുകുന്ദൻ. പാർലമെന്റിന്റെ ഫോട്ടോകൾ ഉൾപ്പടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം’, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാ​ഗും ഉണ്ണി ഉൾപ്പെടുത്തിയിട്ടുണ്ട്.

READ ALSO: ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി രാഹുൽ മാധവിൻ്റെ പാളയം പി.സി

2020 ൽ നിർമ്മാണം തുടങ്ങിയു പുതിയ പാർലമെന്‍റ് മന്ദിരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments


Back to top button